23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു
Uncategorized

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു. എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. കേരള പോലീസിന്റെ തോക്കും പത്ത് റൗണ്ട് തിരകളുമാണ് നഷ്ടപ്പെട്ടത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് പോയ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. ട്രെയിനിൽ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് പാൻട്രി ജീവനക്കാർ നിലവിലെ പ്രാഥമിക അന്വേഷണത്തിൽ മൊഴിനൽകിയിട്ടുണ്ട്.

Related posts

വിക്ഷേപണം വിജയകരം; 36 ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ ലോഞ്ച് വെഹിക്കിൾ കുതിച്ചുയർന്നു

Aswathi Kottiyoor

വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്ന്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കി

Aswathi Kottiyoor

അടിമുടി മാറുന്നോ മുസ്ലിം ലീഗ്; വനിതാ പ്രാതിനിധ്യം വേറിട്ട കാഴ്ച.

Aswathi Kottiyoor
WordPress Image Lightbox