26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ യുവതിക്ക് നേരെ പീഡനശ്രമം
Uncategorized

കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ യുവതിക്ക് നേരെ പീഡനശ്രമം

കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ ജീവനക്കാരന്‍ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി. മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എറണാകുളം സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞപ്പോള്‍ സ്വീകരിച്ചില്ലെന്നും ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി ഫോര്‍ട്ട്‌കൊച്ചി പൊലീസിന് മൊഴി നല്‍കി.ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. യുവതിയും ഇവരുടെ സുഹൃത്തിന്റെ സഹോദരിയുമാണ് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍ക്കാര്‍ സര്‍വീസ് ബോട്ടില്‍ കയറിയത്. ഈ സമയം ബോട്ടില്‍ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. ഇത് ചോദ്യം ചെയ്യുകയും സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മറ്റ് ജീവനക്കാര്‍ പരിഹസിച്ചെന്നും പരാതിയില്‍ പറയുന്നു.

Related posts

കോൺഗ്രസ് മുൻ മുഖ്യമന്ത്രി ബിജെപിയിൽ ചേർന്നു, രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമെന്ന് പ്രതികരണം

Aswathi Kottiyoor

ഡൽഹി കത്തീഡ്രല്‍ സന്ദര്‍ശിക്കാൻ മോദി; ‘പ്രധാനമന്ത്രി വരുന്നതിൽ ആവേശഭരിതർ’

Aswathi Kottiyoor

പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ഷമി പുറത്ത്; ഇഷാന്‍ കിഷന്‍ ടീമില്‍

Aswathi Kottiyoor
WordPress Image Lightbox