24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തോറ്റത് ഇന്ത്യ, കരഞ്ഞത് രാജ്യം; പക്ഷേ മുടി പോയത് പാവം ഗ്രീഷ്മ ടീച്ചറുടെ, വല്ലാത്ത ഐ‍ഡിയ ആയി പോയി!
Uncategorized

തോറ്റത് ഇന്ത്യ, കരഞ്ഞത് രാജ്യം; പക്ഷേ മുടി പോയത് പാവം ഗ്രീഷ്മ ടീച്ചറുടെ, വല്ലാത്ത ഐ‍ഡിയ ആയി പോയി!

കൊച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ബെറ്റ് വച്ച് മുടി മൊട്ടയടിച്ച ടീച്ചറാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. ട്യൂഷന്‍ ക്ലാസിലെ കുട്ടികളോട് ബെറ്റ് വച്ചാണ് കൊച്ചി എരൂരിലെ ഗ്രീഷ്മ ടീച്ചര്‍ മുടി മുറിച്ചത്. മുടിയും ടീം ഇന്ത്യയും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ടീച്ചര്‍. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ തോറ്റാല്‍ മുടി മൊട്ടയടിക്കുമെന്നാണ് ടീച്ചര്‍ വെല്ലുവിളിച്ചത്.

പക്ഷേ, ഗ്രീഷ്മ ടീച്ചര്‍ക്ക് ഇപ്പോള്‍ സങ്കടമൊന്നുമില്ല. ഇന്ത്യ തോറ്റതിന്‍റെ സങ്കടം മുടി മുറിച്ചപ്പോള്‍ മാറിയെന്നാണ് ടീച്ചര്‍ പറയുന്നത്. ട്യൂഷൻ ക്ലാസില്‍ പഠിപ്പിക്കുന്നതിനിടെ ഗ്രീഷ്മ ടീച്ചര്‍ കുട്ടികളുമായി ബെറ്റ് വയ്ക്കുകയായിരുന്നു. ഇന്ത്യ ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നുവെന്ന് ടീച്ചര്‍ പറഞ്ഞു.

Related posts

റിദാനെ വെടിവച്ചു കൊന്നത് ഡൽഹിയിൽനിന്ന് എത്തിച്ച തോക്കുകൊണ്ട്; സുഹൃത്ത് അറസ്റ്റിൽ

Aswathi Kottiyoor

ഓണാഘോഷം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

Aswathi Kottiyoor

കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു, എത്തിയത് സി.പി മൊയ്ദീന്‍റെ നേതൃത്വത്തിൽ അഞ്ചംഗം സംഘം

Aswathi Kottiyoor
WordPress Image Lightbox