24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒരാള്‍ മറ്റെയാളെ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിക്കൊന്നു
Uncategorized

5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒരാള്‍ മറ്റെയാളെ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിക്കൊന്നു

കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ടക്കര്‍ റോഡിലെ 200ആം ബ്ലോക്കില്‍ നവംബര്‍ 15ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇരട്ടകള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ അടുക്കളയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മില്‍ പൊതുവെയുണ്ടാവുന്ന വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നും അതിനിടെയാണ് ഈ സംഭവമെന്നും പൊലീസ് വിശദീകരിച്ചു. തന്‍റെ പ്രവൃത്തിയിലൂടെ മറ്റേയാളുടെ ജീവന്‍ അപായത്തിലാകുമെന്ന് കുട്ടിക്ക് അറിയുമായിരുന്നില്ല. അതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. “ഈ രണ്ട് ചെറിയ കുട്ടികളുടെ കുടുംബത്തെ ഓർത്ത് ഞങ്ങളുടെ ഹൃദയം തകരുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു” എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related posts

സർക്കാർ തുണയായി; ട്രാൻസ്‌ജെൻഡർ 
വിഭാഗത്തിനുള്ള സംസ്ഥാനത്തെ 
ആദ്യ വീട്‌ കതിരൂരിൽ

Aswathi Kottiyoor

എൻജിനടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകൾ, പണിപ്പെട്ട് പുറത്തെടുത്തു, രക്ഷിക്കാനായില്ല

Aswathi Kottiyoor

സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Aswathi Kottiyoor
WordPress Image Lightbox