24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം!!! ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു
Uncategorized

തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം!!! ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു

തരുവണ: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോടുചേര്‍ന്ന ഷെഡ്ഡിനു തീപിടിച്ച് വയോധിക ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധനകള്‍ ആരംഭിച്ചു. തരുവണ പാലിയാണ മണികണ്ഠാലയം ക്ഷേത്രത്തിനു സമീപത്തെ തേനോത്തുമ്മല്‍ വെള്ളന്‍ (70), ഭാര്യ തേയി (65) എന്നിവരാണ് മരിച്ചത്. വെള്ളമുണ്ട പോലീസിന്റെ നേതൃത്വത്തില്‍
ഫോറന്‍സിക് വിദഗ്ധരടക്കമുള്ളവര്‍ രാവിലെ സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തിവരികയാണ്. തീപിടിപ്പിക്കാനും മറ്റും മണ്ണെണ്ണയ്ക്ക് പകരം ദമ്പതികള്‍ ഡീസല്‍ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. ഇത് മൂലമാണോ അപകടമെന്നുള്ള കാര്യവും മറ്റും പരിശോധിച്ച് വരുന്നുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ മേല്‍ക്കൂര ആയതിനാല്‍ വളരെ വേഗം തീയാളി പടര്‍ന്നതാണ് രണ്ട് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും വീടിനോടു ചേര്‍ന്ന് നിര്‍മിച്ച ഷെഡ്ഡിലായിരുന്നു താമസിക്കുന്നത്. സമീപത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളാണ് ഷെഡ്ഡില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. സമീപത്ത് ഓടിക്കൂടിയ ആള്‍ക്കാര്‍ വെള്ളമൊഴിച്ചാണ് തീകെടുത്തിയത്.സംഭവസ്ഥലത്ത് വെച്ചു തന്നെ വെളളന്‍ മരിച്ചിരുന്നു. തേയിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു

Related posts

ഈ വര്‍ഷം മൂന്ന് മാസത്തിൽ തന്നെ റെക്കോര്‍ഡ്, തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വര്‍ധന

Aswathi Kottiyoor

‘മരണ തൊപ്പി കൂണ്‍’ കറി വച്ച് വിളമ്പി, മുന്‍ ഭർത്താവിന്‍റെ അമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; യുവതി അറസ്റ്റിൽ

Aswathi Kottiyoor

ജലാശയ മലിനീകരണം: കൊച്ചി, കൊല്ലം കോർപറേഷനുകൾക്ക് എതിരെ നടപടി വന്നേക്കും

Aswathi Kottiyoor
WordPress Image Lightbox