23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നോട്ട് എഴുതി പൂർത്തിയാക്കത്തതിന് എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചതായി പരാതി
Uncategorized

നോട്ട് എഴുതി പൂർത്തിയാക്കത്തതിന് എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയെ നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് മർദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകൻ മർദിച്ചതായി കുട്ടി പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തിൽ ഉച്ചയോടെയാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര പിഴവ് ഉണ്ടായതായി ആരോപിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സ്‌ക്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

Related posts

‘ഏത് നേരവും മൊബൈൽ, പഠനത്തിൽ ഉഴപ്പി; ശാസിച്ച് മൊബൈൽ വാങ്ങിവെച്ച് പതാവ്; 16 കാരി ജീവനൊടുക്കി

Aswathi Kottiyoor

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി, അതീവ ഗൗരവമുള്ള കുറ്റമെന്ന് കോടതി

Aswathi Kottiyoor

നടൻ വിജയ്ക്കെതിരെ പൊലീസിൽ പരാതി; ചട്ടം ലംഘിച്ചു, പോളിംഗ് ദിവസം വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോപണം

Aswathi Kottiyoor
WordPress Image Lightbox