24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വിവാഹാലോചന നിരസിച്ചതിന് വീട്ടുകാര്‍ക്ക് നേരെ യുവാവ് വെടിയുതിർത്തു; 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
Uncategorized

വിവാഹാലോചന നിരസിച്ചതിന് വീട്ടുകാര്‍ക്ക് നേരെ യുവാവ് വെടിയുതിർത്തു; 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

പാറ്റ്ന: വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ യുവാവ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. വെടിവെപ്പ് നടത്തിയ യുവാവിനായി പൊലീസ് വ്യാപക തെരച്ചില്‍ തുടങ്ങി.

ബിഹാറിലെ ലക്ഷിസറായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഛാത് പൂജ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുടുംബാഗങ്ങള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റ രണ്ട് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് പാറ്റ്ന മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആഷിഷ് ചൗധരി എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് സൂപ്രണ്ട് പങ്കജ് കുമാര്‍ പറഞ്ഞു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് ഇതിനോടകം കണ്ടെടുത്തെങ്കിലും യുവാവിനെ പിടികൂടാനായിട്ടില്ല.

Related posts

ഇരിട്ടി ടൗണിൽ ഒക്ടോബർ ഒന്നു മുതൽ ഗതാഗത പരിഷ്കരണം

Aswathi Kottiyoor

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോൺ പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചു; പ്രതിസന്ധിയിലായി താമരശേരി സ്വദേശി

Aswathi Kottiyoor

ഐസിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox