30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ‘ജനങ്ങളാണ് യഥാർത്ഥ അധ്യാപകർ; ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠം’;
Uncategorized

‘ജനങ്ങളാണ് യഥാർത്ഥ അധ്യാപകർ; ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠം’;

നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ നടക്കും. ആദ്യ ജന സദസ് പയ്യന്നൂർ മണ്ഡലത്തിലാണ് നടക്കുക. നവകേരള സദസുമായി ബന്ധപ്പെട്ട് 24നോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനങ്ങൾ എല്ലാവരെയും പാഠം പഠിപ്പിക്കും. ജനങ്ങളാണ് യഥാർത്ഥ അധ്യാപകർ. ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.100 ശതമാനം ജനങ്ങൾ പരിപാടിയിൽ എത്തുന്നു. പരിപാടിക്ക് വലിയ സ്വീകരണം ലഭിച്ചു, വലിയ ജനപങ്കാളിത്തമാണ്. ഒരുപാട് നിവേദനങ്ങൾ ലഭിച്ചു, അതെല്ലാം പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. വികസനം ചർച്ച ചെയ്യുന്ന സദസാണിത്. സർക്കാരിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സദസ്. ലോകത്ത് ആദ്യമായി ഒരു മന്ത്രി സഭ ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന സദസെന്നും മന്ത്രി വ്യക്തമാക്കി.

പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകൾ. ശക്തികേന്ദ്രങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സിൽ എത്തിയത്.

നവകേരള സദസിൽ കാസർകോട് ജില്ലയിൽ ലഭിച്ചത് 14,600 പരാതികൾ. മഞ്ചേശ്വരം മണ്ഡലം 1908, കാസർകോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂർ മണ്ഡലം 2567 എന്നിങ്ങനെയാണ് പരാതികളുടെ വിശദാംശങ്ങൾ.

Related posts

മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിലിൽ റേഷനില്ല; ഈ മാസം 18 വരെ റേഷൻകടകൾക്ക് അവധിയില്ല

Aswathi Kottiyoor

‘ഏത് നിമിഷവും കെട്ടിടം നിലം പതിക്കാം’; ‘കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുത്’, അപേക്ഷയുമായി അധ്യാപിക

Aswathi Kottiyoor

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox