26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് നൽകുന്ന സ്ഥലത്തിൻ്റെ സമ്മതപത്രം ഏറ്റുവാങ്ങലും.
Uncategorized

ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് നൽകുന്ന സ്ഥലത്തിൻ്റെ സമ്മതപത്രം ഏറ്റുവാങ്ങലും.

കേളകം ഗ്രാമ പഞ്ചായത്തിൽ പൂർത്തിയായ 30 ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനവും മനസോടിത്തിരി മണ്ണ്പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിനായി രണ്ടു കുടുംബങ്ങൾ സർക്കാരിലേക്ക് ഭൂമി നൽകുന്നതിൻ്റെ സമ്മതപത്രസമർപ്പണവും നടന്നു. ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു.സ്ഥലം നൽകുന്നതിനുള്ള സമ്മതപത്രം സബ്ബ് കലക്ടർ സന്ദീപ് കുമാർഐഎഎസ് ഏറ്റുവാങ്ങി.കണ്ണൂർയൂണിവേഴ്സിറ്റി . ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച കെ.ജെ.തങ്കച്ചൻ, അധ്യാപികയായി വിരമിച്ച ഭാര്യ മേഴ്സി മാത്യു എന്നിവർ ഒരേക്കർ ഇരുപത്തിയഞ്ച് സെൻ്റും കേളകത്തെ വ്യാപാരിയായ ജോൺസൺ കഞ്ഞിക്കുഴി, ഭാര്യ പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ എന്നിവർ 20 സെൻ്റും ഭൂമിയാണ് ഭൂരഹിതർക്ക് വീട് വെക്കാനായി വിട്ടു നൽകിയത്.
കേരളോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ വിതരണം ചെയ്തു.വി.ഗീത, തങ്കമ്മ മേലേക്കുറ്റ് മൈഥിലി രമണൻ, മേരിക്കുട്ടി ജോൺസൺ, തോമസ് പുളിക്ക കണ്ടം, പി കെ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Related posts

വേദന വന്ന് ആശുപത്രിയിലേക്ക് മാറ്റും മുമ്പ് യുവതി പ്രസവിച്ചു, അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ്

Aswathi Kottiyoor

ശതാഭിഷേക നിറവിൽ ഗാനഗന്ധർവൻ; യേശുദാസിന് ആശംസകളുമായി സംഗീത ലോകം

Aswathi Kottiyoor

പെൻഷൻ തുക നിക്ഷേപമൂല്യത്തിന്റെ പലിശ പോലുമില്ല; പിഎഫ് പെൻഷനിൽ നഷ്ടക്കളി.*

Aswathi Kottiyoor
WordPress Image Lightbox