31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മകളുമായി വീടുവിട്ടു, ഒരു കാറിൽ കയറിയെന്ന് വിവരം, കാണാതായിട്ട് 18 ദിവസം; 26 കാരി കാമുകനൊപ്പം ഉത്തരാഖണ്ഡിൽ
Uncategorized

മകളുമായി വീടുവിട്ടു, ഒരു കാറിൽ കയറിയെന്ന് വിവരം, കാണാതായിട്ട് 18 ദിവസം; 26 കാരി കാമുകനൊപ്പം ഉത്തരാഖണ്ഡിൽ

തൃശൂര്‍: എരുമപ്പെട്ടി വേലൂര്‍ നടുവിലങ്ങാടിയില്‍നിന്നും കാണാതായ യുവതിയെയും രണ്ട് വയസ് പ്രായമുള്ള കുട്ടിയേയും ഉത്തരാഖണ്ഡിലെ രുദ്രപൂരില്‍നീന്നും കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഓമനയും സംഘവുമാണ് സ്തീയേയും കുട്ടിയേയും കണ്ടെത്തിയത്. നവമ്പര്‍ ഒന്നിനാണ് വേലൂര്‍ നടുവിലങ്ങാടി സ്വദേശിയായ അരുവാത്തോട്ടില്‍ സനുവിന്റെ ഭാര്യ കാവ്യ (26) യേയും മകളായ വൃദ്ധി (2) യേയും നടുവുലങ്ങാടിലുള്ള വീട്ടില്‍നിന്നും കാണാതായത്.ഭാര്യയേയും കുട്ടിയേയും കാണാതായ വിവരം ഉടന്‍തന്നെ ഭർത്താവ് എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിവിധ സ്ഥലങ്ങളിലെ സി.സി.ടിവി കാമറ എന്നിവ കേന്ദീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യുവതിയെയും കുട്ടിയേയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാവ്യ തറവാട് വീടിനടുത്തുള്ള അരുണ്‍ എന്നയാളുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.

യുവതിയെ കാണാതായ ദിവസം ഒരു കാറില്‍ കുട്ടിയേയും എടുത്ത് കാവ്യ കയറിപ്പോയതായും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് പട്ടിക്കാടുള്ള യുവതിയുടെ വീടിന്റെ പരിസരത്ത് അന്വേഷിച്ചെത്തി. അരുണിനേയും ഒന്നാം തീയതി മുതല്‍ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. അരുണിന്റെ ഫോണ്‍ കാള്‍ ഡീറ്റെയില്‍സ് നോക്കിയതില്‍ ഒന്നാം തീയതി ഇയാളുടെ ലോക്കേഷന്‍ പാലക്കാടാണെന്ന് മനസിലായി. തുടര്‍ന്ന് ഫോണ് സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി.

Related posts

കുറുവ ദ്വീപിൽ കാട്ടാന ആക്രമണം ജീവനക്കാരന് പരിക്ക്

Aswathi Kottiyoor

പകർച്ചപ്പനി 3 ദിവസം ഡ്രൈ ഡേ; ഒന്നിച്ചിറങ്ങണം.

Aswathi Kottiyoor

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox