23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു
Uncategorized

ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു. 57 വയസാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് അന്ത്യം. ധൂം, ധൂം 2 ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യ പ്രശസ്തിയാര്‍ജിച്ച സംവിധായകനാണ് സഞ്ജയ് ഗധ്വി. മരണവിവരം ഇദ്ദേഹത്തിന്റെ മകള്‍ സഞ്ജിന ഗധ്വി സ്ഥിരീകരിച്ചു. പിതാവിന് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും സഞ്ജിന ഗധ്വി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ബിപാഷ ബസു തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ സഞ്ജയ് ഗധ്വിയുടെ വിയോഗത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി.

Related posts

എഐ ക്യാമറയെ കൂസാത്തവര്‍ക്ക് മുന്നറിയിപ്പ്! നിയമലംഘനം പകര്‍ത്തിയത് 150ലധികം തവണ, പിഴ തുക കേട്ട് ഞെട്ടി യുവാവ്

Aswathi Kottiyoor

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ്;  സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

Aswathi Kottiyoor

പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍

WordPress Image Lightbox