24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇതാ മികച്ച അവസരം, കരിയര്‍ തുടങ്ങാം, മാസം അഞ്ചക്ക തുക പോക്കറ്റിൽ! അവസരം അസാപ് വഴി, ഒഴിവുകളും വിവരങ്ങളും അറിയാം
Uncategorized

ഇതാ മികച്ച അവസരം, കരിയര്‍ തുടങ്ങാം, മാസം അഞ്ചക്ക തുക പോക്കറ്റിൽ! അവസരം അസാപ് വഴി, ഒഴിവുകളും വിവരങ്ങളും അറിയാം

തിരുവനന്തപുരം: കരിയര്‍ തുടങ്ങാന്‍ മികച്ച അവസരം കാത്തിരിക്കുന്ന സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ് അവസരം. കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എഞ്ചിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീല്‍ഡ് വര്‍ക്കും ഉണ്ടായിരിക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് (https://asapmis.asapkerala.gov.in/Forms/Student/Common/3/290) മുഖേന രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന സ്‌ക്രീനിങിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. നവംബര്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി.

Related posts

മന്ത്രി മുഹമ്മദ് റിയാസ് ഉന്നമിടുന്നത് ആരെ? പറഞ്ഞത് കുടുംബത്തിലെ വികാരമോ?

Aswathi Kottiyoor

കന്നാസിൽ 5 ലിറ്റർ പെട്രോൾ, വാക്കുതർക്കത്തിനിടെ സരിതയുടെ ശരീരത്തിലേക്കൊഴിച്ചു; ‍മൊഴിയെടുക്കാനാവാതെ പൊലീസ്

Aswathi Kottiyoor

തലസ്ഥാനവാസികളെ ‘പൂട്ടിയിട്ട് സ്മാർട്ട്’ റോഡുപണി, ഈ മാസവും തീരില്ല; എല്ലാവഴിയും അടച്ചതോടെ തൈക്കാട് ഒറ്റപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox