24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കപ്പ് നേടിയാലും ഇല്ലെങ്കിലും ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് യുവരാജ് സിംഗ്
Uncategorized

കപ്പ് നേടിയാലും ഇല്ലെങ്കിലും ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് യുവരാജ് സിംഗ്

ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മുഹമ്മദ് ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് മുൻ താരം യുവരാജ് സിംഗ്. ലോകകപ്പിൽ ഷമിയുടെ പ്രകടനം അസാധ്യമായിരുന്നു എന്നും ടൂർണമെൻ്റിലെ താരമാവാൻ ഏറ്റവും അർഹത ഷമിക്കാണെന്നും യുവരാജ് സ്പോർട്സ് തകിനോട് പറഞ്ഞു. വെറും ആറ് മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റുകളുമായി ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റെടുത്തവരുടെ പട്ടികയിൽ ഒന്നാമതാണ്. ഇന്ത്യയുടെ ബെഞ്ചിൽ എല്ലാ സമയത്തും മാച്ച് വിന്നർമാരുണ്ടാവാറുണ്ട്. ഹാർദിക്കിനു പരുക്കേറ്റത് അനുഗ്രഹമായെന്നു കരുതുന്നില്ല. ഷമിക്ക് അവസരം കിട്ടുമോ എന്നു പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ അദ്ദേഹം വന്നത് തീപ്പൊരി പടർത്തി. ടൂർണമെന്റിന്റെ താരമാവാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ഷമിക്കാണെന്ന് ഞാൻ കരുതുന്നു.’- യുവരാജ് പറഞ്ഞു.

Related posts

മൂന്നാര്‍ കയ്യേറ്റം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാം, സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Aswathi Kottiyoor

പാലക്കാട് മണ്ണാർക്കാട് 3 സഹോദരികൾ മുങ്ങിമരിച്ചു.

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും

Aswathi Kottiyoor
WordPress Image Lightbox