23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Uncategorized

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിൻ ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.സംഭവത്തിൽ ഹോട്ടൽ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്ത് വരികയാണ്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സംഭവം നടക്കുമ്പോൾ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related posts

സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; സർക്കാരിന്റെ നയപരമായ തീരുമാനമല്ലേയെന്ന് ഹൈക്കോടതി

Aswathi Kottiyoor

പാലായുടെ ‘മാണി സാർ’; കെ.എം മാണി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം

Aswathi Kottiyoor

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി.

Aswathi Kottiyoor
WordPress Image Lightbox