22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • പൊലീസ് മർദ്ദനത്തില്‍ 17കാരന്‍റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
Uncategorized

പൊലീസ് മർദ്ദനത്തില്‍ 17കാരന്‍റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം ഈ മാസം ആദ്യം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവരുന്നത്. ഇതിനുപിന്നാലെ ഇരുവര്‍ക്കുമെതിരെ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ല പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് ഡിഐജിക്ക് റിപ്പോര്‍ട്ടും കൈമാറിയിരുന്നു. റിപ്പോര്‍ട്ടിനെതുടര്‍ന്ന് ഡിഐജിയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്

Related posts

സംസ്ഥാനത്ത് കോഴിയിറച്ചി വില കുറഞ്ഞു

Aswathi Kottiyoor

ക്ഷേമ പെൻഷൻ വിതരണത്തിനുള്ള സഹകരണ കൺസോര്‍ഷ്യത്തില്‍ പ്രതീക്ഷിച്ചത് 2000 കോടി, ഇതുവരെ കിട്ടിയത് 600കോടി മാത്രം

Aswathi Kottiyoor

ഇക്കുറിയും ആഘോഷങ്ങളില്ല,മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ

Aswathi Kottiyoor
WordPress Image Lightbox