24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കര്‍ഷക ആത്മഹത്യ; ‘കള്ള പ്രചാരണം പൊളിഞ്ഞു’, സതീശനും വി മുരളീധരനും മാപ്പ് പറയണമെന്ന് ഭക്ഷ്യമന്ത്രി
Uncategorized

കര്‍ഷക ആത്മഹത്യ; ‘കള്ള പ്രചാരണം പൊളിഞ്ഞു’, സതീശനും വി മുരളീധരനും മാപ്പ് പറയണമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: തകഴിയിലെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം പൊളിഞ്ഞെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മരിച്ച കര്‍ഷകന് മികച്ച സിബില്‍ സ്കോര്‍ ഉണ്ടെന്നാണ് തൻ്റെ അന്വേഷണത്തിൽ ബോധ്യമായെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. തെറ്റായ പ്രചരണം നടത്തിയതില്‍ വി ഡി സതീശനും വി മുരളീധരനും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി മുരളീധരൻ പറഞ്ഞതെല്ലാം തെറ്റാണെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2022-2023 ല്‍ സംഭരിച്ച നെല്ലിന് 644 കോടി രൂപ കേന്ദ്രം തരാനുണ്ട്. 2023-2024 ല്‍ കിട്ടേണ്ട 792 കോടി രൂപയും കുടിശ്ശികയുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാകാത്തതിനാല്‍ പിടിച്ചുവെച്ചത് 6 കോടി രൂപ മാത്രമാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് നെല്ല് സംഭരണ കുടിശ്ശിക നേടിയെടുക്കാൻ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിലെ കണക്കിൽ വ്യത്യാസം ഉണ്ടെങ്കിൽ ബിജെപി നേതാക്കൾക്ക് അത് തന്നോട് പറയാം. പ്രതിവർഷം 1300 കോടി രൂപ കേന്ദ്രം നൽകേണ്ടതാണ്. പി ആർ എസ് വായ്പ നിർത്തണമെന്ന് ഇപ്പോൾ പ്രതിപക്ഷം പറയുന്നു. പി ആർ എസ് വായ്പ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരാണ്. പി ആർ എസ് വായ്പ അല്ലെങ്കിൽ ബദൽ എന്തെന്ന് പ്രതിപക്ഷം പറയണമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കർഷകൻ്റെ വ്യക്തിഗത ബാധ്യതയിൽ നിന്ന് പി ആർ എസ് വായ്പയെ ഒഴിവാക്കണമെന്നും ഇതിന് കേന്ദ്രം നടപടി എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Related posts

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു

Aswathi Kottiyoor

എല്ലാവഴിക്കും ‘ചെകുത്താനുള്ള’ പണിവരുന്നുണ്ട്, ഇങ്ങനെയുള്ള യൂട്യൂബർമാരെ കടിഞ്ഞാണിടാൻ നിർദേശമുണ്ട്: തിരുവല്ല സിഐ

Aswathi Kottiyoor
WordPress Image Lightbox