27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഭാര്യ വീട്ടിലില്ലാത്ത നേരത്ത് 4 മക്കൾക്ക് അച്ഛൻ വിഷം കൊടുത്തു, 3 പേർക്ക് ദാരുണാന്ത്യം,
Uncategorized

ഭാര്യ വീട്ടിലില്ലാത്ത നേരത്ത് 4 മക്കൾക്ക് അച്ഛൻ വിഷം കൊടുത്തു, 3 പേർക്ക് ദാരുണാന്ത്യം,

ചണ്ഡീഗഢ്: ഹരിയാനയിൽ സ്വന്തം മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കാബൂൾപൂർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ് തന്‍റെ 4 മക്കൾക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനിൽ കുമാർ തന്റെ വീട്ടിൽ വെച്ച് നാല് മക്കൾക്കും വിഷം നൽകിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 10-ഉം 7-ഉം വയസ്സുള്ള രണ്ട് സഹോദരിമാരും അവരുടെ ഒരു വയസ്സുള്ള സഹോദരനും ചികിത്സയിലിരിക്കെ മരിച്ചു. എട്ട് വയസ്സുകാരിയാമകൾ റോഹ്തക്കിലെ പിജിഐഎംഎസിൽ ഐസിയുവിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു

Related posts

അധ്യാപികയായ ബിജെപി പ്രവര്‍ത്തക മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌കൂള്‍ വളപ്പില്‍

Aswathi Kottiyoor

ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox