22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഷമിയുടെ മായാജാലം, ഏഴ് വിക്കറ്റ്! കോലിക്കും ശ്രേയസിനും സെഞ്ചുറി; കിവീസിനെ മറികടന്ന് ഇന്ത്യ ലോകകപ്പ് ഫൈനലില്‍
Uncategorized

ഷമിയുടെ മായാജാലം, ഏഴ് വിക്കറ്റ്! കോലിക്കും ശ്രേയസിനും സെഞ്ചുറി; കിവീസിനെ മറികടന്ന് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

മുംബൈ: ന്യൂസിലന്‍ഡിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകര്‍ത്തത്. ഇതോടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമെത്താനും ഷമിക്ക് (23) സാധിച്ചു. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ ന്യൂസിലന്‍ഡിന് നഷ്ടമായി. ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇരുവരേയും വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ പിടിച്ച് പുറത്താക്കി. നാലാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണ്‍ (69) – മിച്ചല്‍ സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. വില്യംസണ്‍ സൂക്ഷ്മതയോടെ കളിച്ചെങ്കിലും പാതിവഴിയില്‍ വീണു. ഷമിയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. പിന്നാലെ എത്തിയ ടോം ലാഥമിന് (0) തിളങ്ങാനായില്ല. അതേ ഓവറില്‍ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി

Related posts

വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തർ

Aswathi Kottiyoor

അർധനഗ്ന പ്രതിമകളുള്ള ക്ഷേത്രത്തിൽ പ്രാർഥിക്കുമ്പോൾ കിട്ടുന്നത് ലൈംഗികതയല്ല: ഹൈക്കോടതി

Aswathi Kottiyoor

സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും

Aswathi Kottiyoor
WordPress Image Lightbox