22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ; ഹര്‍ജി തള്ളി, പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത വിധി
Uncategorized

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ; ഹര്‍ജി തള്ളി, പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത വിധി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജികള്‍ ലോകായുക്തയും ഉപലോകായുക്തമാരും തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളിയത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്.

ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത തള്ളിയത്. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്‍റെ വിധി വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമാകുന്ന വിധിയാണ് ലോകായുക്ത പുറപ്പെടുവിപ്പിച്ചത്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി

Related posts

ദാമ്പത്യ പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു

Aswathi Kottiyoor

കോളിത്തട്ട് ഗവ എൽപി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു.

Aswathi Kottiyoor

കല്ലേരിമലയിൽ തീപ്പിടുത്തം: അഗ്നിരക്ഷാ സേനയെത്തി തീയണച്ചു

Aswathi Kottiyoor
WordPress Image Lightbox