25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • അന്താരാഷ്ട്ര ചെറുധാന്യവർഷം – കേളകം ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
Uncategorized

അന്താരാഷ്ട്ര ചെറുധാന്യവർഷം – കേളകം ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.

കേളകം: അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്നതിന്‍റെ ഭാഗമായി ചെറുധാന്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭക്ഷ്യമേള ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ റോയി നമ്പുടാകം ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത രാജു, സ്റ്റാഫ് സെക്രട്ടറി ഫാ. എൽദോ ജോൺ, ഹിന്ദി ക്ളബ്ബ് സെക്രട്ടറി ജോണ്‍ കെ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ജേക്കബ് ഈപ്പൻ ചെറുധാന്യവർഷ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും ഹിന്ദി ക്ളബ്ബ് കോഡിനേറ്റർ ഷൈന എം ജി നന്ദിയും പറഞ്ഞു. ചെറുധാന്യങ്ങൾകൊണ്ടുള്ള നൂറിലധികം വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ പ്രദർശനത്തിന് എത്തിയത്.

Related posts

വ്യാപാരിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി

Aswathi Kottiyoor

ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor

മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox