22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന; 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി
Uncategorized

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന; 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയിൽ വ്യാപകമായ റെയ്ഡ് നടത്തിയത്.നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റർ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു .പ്രിവന്റീവ് ഓഫീസർ കെ ഷംസുദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സി.ഇ.ഒമാരായ ബിനീഷ് കുമർ ,പ്രദീപ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി

Related posts

തദ്ദേശ സ്ഥാപന വോട്ടര്‍ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബര്‍ എട്ടിന്

Aswathi Kottiyoor

കോട്ടയത്ത് അമോണിയ കയറ്റിവന്ന ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

Aswathi Kottiyoor

പ്ലസ്​ വൺ സീറ്റ്​ പ്രതിസന്ധി കുട്ടികളില്ലാത്തതിൽ പകുതിയും ‘ജോസഫ്​ ബാച്

Aswathi Kottiyoor
WordPress Image Lightbox