23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാറ്റ് ആഞ്ഞുവീശി; കൊച്ചിയിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു, വലിയ നഷ്ടം
Uncategorized

കാറ്റ് ആഞ്ഞുവീശി; കൊച്ചിയിൽ ബെവ്കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു, വലിയ നഷ്ടം

കൊച്ചി: കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിൽ വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്. ആഞ്ഞുവീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണു.

ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും തകർന്നത് വൈദ്യുതി തടസപ്പെടാൻ കാരണമായി. ഇൻഫോപാർക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങൾ ഒടിഞ്ഞുവീണത്. ചില വാഹനങ്ങൾക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ അടക്കം മറിഞ്ഞു. നിലവിൽ ആർക്കും പരിക്കില്ല.

Related posts

കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി വരുന്നു; മുന്നറിയിപ്പ് നൽകി വിദഗ്ധർ

Aswathi Kottiyoor

‘ഈ തെരഞ്ഞെടുപ്പിൽ സഹായിച്ചാൽ തദ്ദേശ തെരഞ്ഞെടിപ്പിൽ സഹായിക്കാമെന്നാണ് എസ്ഡിപിഐ-യുഡിഎഫ് ധാരണ’: എം വി ഗോവിന്ദൻ

Aswathi Kottiyoor

ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox