23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നൂറനാടില്‍ മണ്ണെടുപ്പിനെതിരെ പ്രതിഷേധം; റോഡ് ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ് നടപടി, ബലംപ്രയോഗിച്ച് നീക്കുന്നു
Uncategorized

നൂറനാടില്‍ മണ്ണെടുപ്പിനെതിരെ പ്രതിഷേധം; റോഡ് ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ് നടപടി, ബലംപ്രയോഗിച്ച് നീക്കുന്നു

ആലപ്പുഴ: ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെ ചൊല്ലി സംഘർഷം. നാട്ടുകാരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ തടഞ്ഞു. പുലർച്ചെ നാലിന് നടന്ന സംഭവത്തിന് പിന്നാലെ രാവിലെ റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി നാട്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മണ്ണെടുപ്പ് മൂലം പാറ്റൂർ കുടിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത നിർമാണത്തിനായി മണ്ണെടുപ്പിനെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

പുലര്‍ച്ചെയിലെ പ്രതിഷേധത്തിനുശേഷം രാവിലെ ഒമ്പതോടെയാണ് മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍കുമാറിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളെത്തി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. റോഡ് ഉപരോധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടി ആരംഭിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. സമാധാനപരമായി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവര്‍ക്കുനെരെ പെട്ടെന്ന് പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Related posts

ആര്യ രാജേന്ദ്രനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം; യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കണ്ണൂരിൽ 295 പേര്‍ക്ക്

Aswathi Kottiyoor

വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ മൂന്ന്‌ അതിഥിത്തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox