24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ‘സ്കൂളിൽ പോയി വലിയ മനുഷ്യനാകണം, പൈസ കിട്ടാത്തത് കൊണ്ട് വണ്ടിക്കാർ കൊണ്ടുപോകുന്നില്ല’: താളം തെറ്റി വിദ്യാവാഹിനി
Uncategorized

‘സ്കൂളിൽ പോയി വലിയ മനുഷ്യനാകണം, പൈസ കിട്ടാത്തത് കൊണ്ട് വണ്ടിക്കാർ കൊണ്ടുപോകുന്നില്ല’: താളം തെറ്റി വിദ്യാവാഹിനി

ഇടുക്കി: ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി താളം തെറ്റിയതോടെ ഒരാഴ്ചയായി സ്കൂളില്‍ പോകാതെ ഊരിനുള്ളില്‍ കഴിയുകയാണ് അടിമാലി കുറത്തികുടിയിലെ 35 കുട്ടികള്‍. നാല് മാസത്തെ കുടിശിക കിട്ടാതെ വാഹനമോടിക്കില്ലെന്ന് കരാറുകാർ നിലപാടെടുത്തതോടെയാണ് വനത്തിനുള്ളില്‍ താമസിക്കുന്ന കുട്ടികള്‍ ഇരുട്ടിലായത്. പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്‍റെ വിശദീകരണം.

“എനിക്ക് സ്കൂളില്‍ പോയി വലിയൊരു മനുഷ്യനാകണമെന്നേ ആഗ്രഹമുള്ളൂ. പക്ഷെ വണ്ടിക്കാര്‍ക്ക് പൈസ കിട്ടാത്തതുകൊണ്ട് അവര്‍ ഞങ്ങളെ കൊണ്ടുപോകുന്നില്ല. ടീച്ചര്‍മാര് വിളിച്ചൊന്നും ചോദിച്ചില്ല. പരീക്ഷ നടക്കുകയാണ്”- അടിമാലി പഞ്ചായത്തിലെ കുറത്തികുടിയിലെ കുട്ടികളാണ്. പഠിക്കുന്നത് മാങ്കുളം സെന്റ് മേരീസ് സ്കൂളില്‍. കാട്ടിലൂടെ 8 കിലോമീറ്ററോളം സഞ്ചരിച്ചാലേ സ്കൂളിലെത്താനാകൂ. ഇതിന് ആശ്രയമായിരുന്നത് പട്ടിക വർഗ വകുപ്പിന്‍റെ വിദ്യാവാഹിനി പദ്ധതിയാണ്. പക്ഷെ ഇപ്പോള്‍ ഒരാഴ്ച്ചയായി വാഹനമില്ല. ഇതോടെ ദുഖത്തിലാണ് 34 കുട്ടികളും അവരുടെ മാതാപിതാക്കളും.

Related posts

കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടു, 10വയസുകാരിയുടെ കയ്യൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്

Aswathi Kottiyoor

അടക്കാത്തോട് കടുവ, മാട്ടുപ്പെട്ടിയിൽ പടയപ്പ, നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; അടുത്ത ജീവൻ ആര് കൊടുക്കണം ?

Aswathi Kottiyoor

വീൽചെയർ കിട്ടാതെ വയോധികൻ കുഴഞ്ഞുവീണു മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox