• Home
  • Uncategorized
  • ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ രാത്രിയാത്ര നിരോധനം’, ഗതാഗതം നിരോധിച്ചത് ഉടുമ്പൻചോല മുതൽ ചേരിയാർ വരെ
Uncategorized

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ രാത്രിയാത്ര നിരോധനം’, ഗതാഗതം നിരോധിച്ചത് ഉടുമ്പൻചോല മുതൽ ചേരിയാർ വരെ

ഇടുക്കി: മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധനം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവ് പുറത്തിറക്കിയത്. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെയാണ് ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചത്.

നിരോധന കാലയളവില്‍ യാത്രക്കാര്‍ക്ക് മറ്റ് സമാന്തര പാതകള്‍ ഉപയോഗിക്കാം. പൊലീസ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അപകടം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.

Related posts

മൂന്ന് രൂപയെച്ചൊല്ലി തര്‍ക്കം; തൃശൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മുഖത്ത് മര്‍ദിച്ച് യാത്രക്കാരന്‍

Aswathi Kottiyoor

പുലർച്ചെ വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി, തെളിവ് നശിപ്പിക്കാനും ശ്രമം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ല, 71കാരന് അന്ത്യവിശ്രമത്തിന് ഖബര്‍ ഒരുക്കി പുന്നപ്രയിലെ മസ്ജിദ് ഭാരവാഹികൾ

Aswathi Kottiyoor
WordPress Image Lightbox