30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ബിവറേജിൽ നിന്ന് വിദേശ മദ്യം വാങ്ങിക്കൂട്ടും, മാസങ്ങളായി വിൽപ്പന തകൃതി; മാനന്തവാടിയിൽ രണ്ട് പേർ പിടിയിൽ
Uncategorized

ബിവറേജിൽ നിന്ന് വിദേശ മദ്യം വാങ്ങിക്കൂട്ടും, മാസങ്ങളായി വിൽപ്പന തകൃതി; മാനന്തവാടിയിൽ രണ്ട് പേർ പിടിയിൽ

മാനന്തവാടി: അനധികൃത വിദേശമദ്യ വില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി അനധികൃതമായി വില്‍പ്പന നടത്തി വന്ന രണ്ട് പേരെയാണ് മാനന്തവാടി എക്‌സൈസ് പിടികൂടിയത്.
മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയ വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കല്‍ യു എം ആന്റണി, വാളാട് പുത്തൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിയ പാലക്കല്‍ ജോണി എന്നിവരാണ് പിടിയിലായത്. ഉപ്പുപുഴക്കല്‍ ആന്റണിയുടെ കൈവശം 1.180 ലിറ്റര്‍ മദ്യവും പാലക്കല്‍ ജോണിയുടെ കൈവശം 10 ലിറ്റര്‍ മദ്യവുമാണ് പിടികൂടുമ്പോള്‍ ഉണ്ടായിരുന്നത്.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് പ്രവന്റീവ് ഓഫീസര്‍ വി രാജേഷ് മാനന്തവാടി, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ ജിനോഷ്, കെ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി ജി പ്രിന്‍സ്, കെ. ഹാഷിം, കെ എസ് സനൂപ്, ഡ്രൈവര്‍ കെ സജീവ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതികള്‍ മാസങ്ങളായി വിവിധ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് മദ്യവില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.

Related posts

എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രൂപ

Aswathi Kottiyoor

ഈശ്വർ മൽപെ മുങ്ങിയെടുത്തത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗം; കണ്ടെത്തിയത് ഹൈഡ്രോളിക് ജാക്കി, സ്ഥിരീകരിച്ച് ഉടമ

Aswathi Kottiyoor

പാനൂര്‍ സ്‌ഫോടനക്കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox