27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ‘വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു, ചോദ്യം ചെയ്തപ്പോൾ മർദ്ദനം’; കെഎസ് യു പ്രവർത്തകയുടെ ആരോപണം
Uncategorized

‘വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു, ചോദ്യം ചെയ്തപ്പോൾ മർദ്ദനം’; കെഎസ് യു പ്രവർത്തകയുടെ ആരോപണം

തിരുവനന്തപുരം : തലസ്ഥാനത്ത് പ്രതിഷേധിച്ച കെഎസ് യു വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണെന്ന ആരോപണവുമായി സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു പ്രവർത്തക നെസിയ. ‘വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണ്. ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ മർദ്ദിച്ചത്. പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് പൊലീസ് മർദ്ദിച്ചു. മുഖത്തും, മൂക്കിനും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ചികിത്സ കിട്ടിയത്. പ്രവർത്തകരെ മർദിച്ച പൊലീസുകാർക്ക് എതിരെ നടപടി വേണം. ഇതിനായി മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെ എസ് യു പ്രവർത്തക നെസിയ പറഞ്ഞു.തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയോടെയാണ് കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് തലസ്ഥാനത്ത് സംഘർഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.

Related posts

വലപ്പാട് ഹോട്ടലിൽ പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; ഹോട്ടൽ നടത്തിപ്പുകാരായ 2 സ്ത്രീകൾക്ക് പരിക്ക്

Aswathi Kottiyoor

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

Aswathi Kottiyoor

ഓൺലൈനിൽ വാങ്ങിയ മോട്ടോർ, കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox