23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • *തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ ‘ദീപാവലി ‘തട്ടിപ്പ്*
Uncategorized

*തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ ‘ദീപാവലി ‘തട്ടിപ്പ്*

*കോഴിക്കോട്* | ‘ഇന്ത്യാ പോസ്റ്റ് ദീപാവലി ഗിഫ്റ്റ് ‘ എന്ന പേരിൽ തപാൽ വകുപ്പിന്റെ പേരിൽ പുതിയ
തട്ടിപ്പൊരുക്കി സൈബർ കള്ളൻമാർ. വാട്സ് ആപ്പ് തട്ടകമാക്കിയാണ് തട്ടിപ്പ്. ദീപാവലിക്കാലത്ത് തപാൽ വകുപ്പിന്റെ സമ്മാനം നേടാം എന്ന രൂപത്തിൽ വ്യാജ വെബ്സൈറ്റിന്റെ ലിങ്കോടുകൂടിയാണ് സന്ദേശം. തപാൽ വകുപ്പിന്റെ ലോഗോയും ടാഗ് ലൈനും ഉൾപ്പെടെ സൈബർ കള്ളൻമാർ സന്ദേശത്തിൽ ഉപയോഗിക്കുന്നതിനാൽ തെറ്റിദ്ധരിക്കപ്പെടാനും സാദ്ധ്യത ഏറെയാണ്. സന്ദേശ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പ് തുടങ്ങും. സ്ക്രീനിൽ തെളിയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോടെ തപാൽ വകുപ്പിന്റെ ദീപാവലി സമ്മാനങ്ങൾ നേടാൻ നിങ്ങൾ യോഗ്യനായിക്കഴിഞ്ഞു അഭിനന്ദനങ്ങൾ എന്ന ആശംസാ കാ‌ർഡും സ്ക്രീനിൽ വരും. ഐ ഫോൺ, ലാപ്ടോപ്പ്, തുടങ്ങി വിലകൂടിയ സമ്മാനങ്ങളാണ് വ്യാജ വെബ്സൈറ്റുകൾ സന്ദ‌ർശകർക്ക് ഒരുക്കിയിരിക്കുന്നത്. സമ്മാനങ്ങളുടെ വലിപ്പം കണ്ട് തട്ടിപ്പിൽ വീണുപോകരുതെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. വലിയ തട്ടിപ്പുകളാണ് സൈബർ കള്ളൻമാർ ഈ ഉത്സവകാലത്ത് തയ്യാറാക്കിയിരിക്കുന്നത്. സ്ക്രീൻ ഷെയറിംഗ് ആപ്പുകളാണ് സൈബ‌ർ കളളൻമാർ തട്ടിപ്പിനായി ഉപയോഗിക്കുന്ന മറ്റൊരു മാ‌ർഗം. ഇതിലൂടെ എത്ര ദൂരെയിരുന്നും നിങ്ങളുടെ ഫോൺ തട്ടിപ്പുകാർക്ക് നിയന്ത്രിക്കാൻ കഴിയും. പുതിയ തന്ത്രങ്ങളുപയോഗിച്ച് തട്ടിപ്പുകാർ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചേക്കാം. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകൾ തട്ടിപ്പുകാർക്ക് കാണാനും നിയന്ത്രിക്കാനും കഴിയും. തട്ടിപ്പുകാർക്ക് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയും. ശനി, ഞായർ ദിവസങ്ങളിലോ മറ്റ് ബാങ്ക് അവധി ദിവസങ്ങളിലോ ആയിരിക്കും പണം പിൻവലിക്കുക. ഇതിനെതിരോ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയായി സാമ്പത്തിക നഷ്ടം സംഭവിച്ചവരും മറ്റ് പരാതികളുള്ളവരും 1930 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Related posts

മന്ത്രിയുടെ രാജി ലഫ്നന്റ് ഗവർണറെ അറിയിക്കാനാകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്, ദില്ലിയിൽ ഭരണ പ്രതിസന്ധി

Aswathi Kottiyoor

കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ആലുവയിലെ കുട്ടിയുടെ കുടുംബം; വധശിക്ഷ വേണമെന്നാവർത്തിച്ച് മാതാവ്

Aswathi Kottiyoor

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

WordPress Image Lightbox