24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *ഹെല്‍മറ്റും ചെരിപ്പും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു: സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍*
Uncategorized

*ഹെല്‍മറ്റും ചെരിപ്പും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു: സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍*

കണ്ണൂര്‍: സ്കൂട്ടര്‍ യാത്രക്കാരൻ കുളത്തില്‍ വീണ് മരിച്ച നിലയില്‍. എം.പി.ഫറാസ് (21) ആണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്ബിലാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവ് പട്ടുവം കാവുങ്കലില്‍ നടവഴിയരികിലെ കുളത്തില്‍ വീഴുകയായിരുന്നു.

വഴിയിലൂടെ തപാലുമായി പോകുകയായിരുന്ന സ്ത്രീ ഹെല്‍മറ്റും ചെരിപ്പും കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു. തുടര്‍ന്ന് അടുത്ത വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഫറാസിനെ കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ തളിപ്പറമ്ബിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ്.പി.അബ്ദുള്ളയുടേയും മീത്തിലെ പുരയില്‍ ഫാത്തിമയുടേയും മകനാണ്. ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

Aswathi Kottiyoor

അനീഷ്യയുടെ മരണം; സർക്കാർ അഭിഭാഷകരുടെ സംഘടനയിൽ ഭിന്നത രൂക്ഷം, കോടതി ബഹിഷ്കരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

Aswathi Kottiyoor

തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

Aswathi Kottiyoor
WordPress Image Lightbox