അമ്പലപ്പുഴ പാൽപ്പായസവും തലശ്ശേരി ദം ബിരിയാണിയും നിലമ്പൂർ തേക്ക്,ആറന്മുള കണ്ണാടി അടക്കം ലോകം ശ്രദ്ധിച്ച ഒട്ടനവധി കേരള ബ്രാൻഡ്കളുണ്ട്. ഇതിൽപ്പെട്ട വ്യത്യസ്ത ഇനം മറ്റൊരു ബ്രാണ്ടാന്ന് മാന്നാർ വെങ്കലം. ആലപ്പുഴ ജില്ലയിൽ മാന്നാർ എന്ന സ്ഥലത്ത് നിർമ്മിക്കുന്ന വെങ്കലമായതിനാലാണ് ഈ പേര് വന്നത്.ഇവിടത്തെ വെങ്കലം കൊണ്ട് പ്രശക്തമായ പല നിർമ്മിതികളും ഉണ്ടാക്കിട്ടുണ്ട് ഡൽഹി പ്രഗതി മൈതാനത്ത് ലോകത്തെ ഏറ്റവും വലിയ ഓട്ട് പാത്രം നിർമ്മിച്ചത് മാന്നാർ വെങ്കലം കൊണ്ടാണ്. പുതിയ നിയമസഭ മന്ദിരത്തിലെ സർക്കാർ മുദ്രയും ഇവർ നിർമ്മിച്ചതാണ്.അത് പോലെ നെടുമ്പേശ്ശേരി വിമാനത്താവളത്തിലെ നില വിളക്കിന്റെ വലിയ മാതൃക നിർമ്മിച്ചതും മാന്നാർ ഓട് കൊണ്ടാണ്. ദക്ഷിണ ഇന്ത്യയിലെ തന്നെ പ്രധാന ഓട്ട് വ്യവസായത്തിന്റെ കേന്ദ്രം കൂടിയായിരുന്നു മാന്നാർ. ഈ വെങ്കലത്തിൽ നിർമ്മിച്ച മറ്റൊരു അത്ഭുതമാണ്
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആയിരം തിരിയുള്ള വലിയ ഓട് വിളക്ക്. ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ ഇത് ഇടം നേടിയിട്ടുണ്ട്.