24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • എംഡിഎംഎ വില്‍പ്പന സംഘത്തിന്റെ വിവരം നൽകി, പ്രതികാരമായി ബാറിലെത്തി യുവാക്കൾക്ക് നേരെ അക്രമം: അഞ്ച് പേർ പിടിയിൽ
Uncategorized

എംഡിഎംഎ വില്‍പ്പന സംഘത്തിന്റെ വിവരം നൽകി, പ്രതികാരമായി ബാറിലെത്തി യുവാക്കൾക്ക് നേരെ അക്രമം: അഞ്ച് പേർ പിടിയിൽ

ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ ബിയര്‍ പാര്‍ലറിന് സമീപത്തു വെച്ച് യുവാക്കളെ ആക്രമിച്ച കേസില്‍ അഞ്ചു പേരെ പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്തു. വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കളവംകോടം ചെട്ടിശേരിച്ചിറ വീട്ടില്‍ സുരാജ് (28), കളവഞ്ചിറ വീട്ടില്‍ രാഹുല്‍ (25), 11-ാം വാര്‍ഡില്‍ കളവംകോടം കലോപ്പടിക്കല്‍ ഷിനാസ് (23), കളവംകോടം തെക്കേ കണ്ണിശേരിയില്‍ അതുല്‍ കൃഷ്ണ (24), കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാംവാര്‍ഡ് ചിറയില്‍ വീട്ടില്‍ അനൂപ് (25) എന്നിവരെയാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: എംഡിഎംഎ വില്‍പ്പന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റു ചെയ്ത വിഷ്ണു നാരായണന്‍ എന്ന യുവാവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ചേര്‍ത്തല താലൂക്കില്‍ വിവിധ പ്രദേശങ്ങളില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നത് ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തിലെ രാഹുലാണെന്ന് വിഷ്ണു മൊഴി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കുന്നതിനു വേണ്ടിയാണ് വിഷ്ണു നാരായണനെയും കൂട്ടുകാരെയും ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടത്. വിഷ്ണു നാരായണന്റെ സുഹൃത്തുക്കളായ തൈക്കല്‍ സ്വദേശികളായ കണ്ണന്‍ (30), അഖില്‍ ( 29), കൈലാസ് (21) എന്നിവര്‍ കഴിഞ്ഞ ദിവസം കടക്കരപ്പള്ളി ബിയര്‍ പാര്‍ലറിനു സമീപം ഉണ്ടെന്നറിഞ്ഞെത്തിയ അഞ്ചംഗ സംഘം സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരു

Related posts

അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാല; കെട്ടിടം തകര്‍ന്നുവീണു, സമീപത്തെ ഹോട്ടലും ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor

അനുശോചനം രേഖപ്പെടുത്തി – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല*

Aswathi Kottiyoor

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox