24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജലസംരക്ഷണ ഇന്‍സ്റ്റലേഷനുകളുമായി കേരളീയം
Uncategorized

ജലസംരക്ഷണ ഇന്‍സ്റ്റലേഷനുകളുമായി കേരളീയം

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കേരളീയത്തിലെ വിവിധ പവലിയനുകളും ഇന്‍സ്റ്റലേഷനുകളും. ജലസംരക്ഷണമാണ് ഈ വര്‍ഷത്തെ കേരളീയത്തിന്റെ തീം. ഈ ആശയം മുന്‍നിര്‍ത്തി കേരളീയം ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വിവിധ മിഷനുകളും വകുപ്പുകളും ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള സേവ് വാട്ടര്‍, സ്റ്റേ ഗ്രീന്‍ (ജലം സംരക്ഷിക്കൂ, ജീവിതം ഹരിതാഭമാക്കൂ) എന്ന പേരിലുള്ള പവലിയന്‍ സന്ദര്‍ശിക്കാന്‍ പുത്തരിക്കണ്ടത്തേക്ക് നിരവധി പേരാണ് എത്തുന്നത്.

ഹരിതകേരളം മിഷന്‍, ഭൂജല വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെമെന്റ് കോര്‍പറേഷന്‍ (ജലസേചനം), ജലനിധി, കൊച്ചി വാട്ടര്‍ മെട്രോ, കേരള വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രവര്‍ത്തന മാതൃകകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിപ്പമേറിയ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനത്തിലെ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരിനമാണ്. ജലമെട്രോ യാത്രയുടെ നേരനുഭവം പകരുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ സ്റ്റാളാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരിനം

Related posts

‘വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്; ഒരു നവകേരളത്തെ വാർത്തെടുക്കാൻ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ’; മുഖ്യമന്ത്രി

Aswathi Kottiyoor

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ ടെസ്റ്റ് അട്ടിമറിച്ചു’; ഒടുവിൽ സജിമോനെ പുറത്താക്കി സിപിഎം

Aswathi Kottiyoor

വിളിച്ചിട്ടും വാതിൽ തുറന്നില്ല; ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോൾ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മലയാളി

Aswathi Kottiyoor
WordPress Image Lightbox