23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
Uncategorized

ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ

കൊച്ചി: പ്രശസ്‌ത ഫുഡ്‌ വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ്‌ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുൽ. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് രാഹുൽ. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്‌മയാണ്‌ ഈറ്റ്‌ കൊച്ചി ഈറ്റ്‌. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്ക് ഫണ്ട് നൽകുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 50,000 ഡോളറാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്.

Related posts

കേരളീയം; ശ്രദ്ധേയമായി ചാന്ദ്രയാന്‍ 2 ദൗത്യത്തിൽ കേരളത്തിന്റെ സംഭാവനകള്‍ എടുത്തുകാട്ടിയ പ്രദര്‍ശനം

Aswathi Kottiyoor

മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ മരണം: സ്റ്റെബിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി, മൃതദേഹം സംസ്‌കരിച്ചു

Aswathi Kottiyoor

എസ്.എസ്.എൽ.സി ; മലയോരത്തെ സ്കൂളുകളിൽ നൂറുമേനിയുടെ തിളക്കം

WordPress Image Lightbox