24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സബ്‌സിഡി നിർത്തിയിട്ടും കെഎസ്ഇബി പ്രതിസന്ധി തീരുന്നില്ല; പെൻഷനിലടക്കം ആശങ്ക, നിരക്ക് ഇനിയും ഉയർത്തേണ്ടി വരും
Uncategorized

സബ്‌സിഡി നിർത്തിയിട്ടും കെഎസ്ഇബി പ്രതിസന്ധി തീരുന്നില്ല; പെൻഷനിലടക്കം ആശങ്ക, നിരക്ക് ഇനിയും ഉയർത്തേണ്ടി വരും

തിരുവനന്തപുരം: സബ്സിഡി തുക നിർത്തലാക്കിയെങ്കിലും കെഎസ്ഇബിക്ക് മുന്നിൽ ഇനിയും കടുത്ത പ്രതിസന്ധി. ഉപഭോക്താക്കളിൽ നിന്ന് പിരിക്കുന്ന വൈദ്യുതി തീരുവ ഇനി സർക്കാരിലേക്ക് അടയ്ക്കണമെന്ന് ഉത്തരവായതോടെ പെൻഷൻ വിതരണവും പ്രതിസന്ധിയിലാകും. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ വൈദ്യുതി നിരക്ക് ഇനിയും വർദ്ധിപ്പിക്കേണ്ടി വരുമോ എന്നും ആശങ്ക ബാക്കി.

മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് കഴിഞ്ഞ ദിവസം കെഎസ്ഇബി പിൻവലിച്ചത്. എല്ലാ മാസവും ഉപഭോക്താക്കളിൽ നിന്ന് പിരിക്കുന്ന നിശ്ചിത വൈദ്യുതി തീരുവ , കരുതൽ നിക്ഷേപത്തിലേക്ക് മാറ്റി, ഇതിൽ നിന്നാണ സബ്സിഡി നൽകിയിരുന്നത്. പ്രതിവർഷം 950 കോടിക്ക് അടുത്താണ് ഈ കരുതൽ നിക്ഷേപം. പെൻഷൻ വിതരണത്തിൽ സർക്കാർ പങ്കായ 33 ശതമാനവും ഈ കരുതൽ ഫണ്ടിൽ നിന്ന് തന്നെ.

Related posts

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു

Aswathi Kottiyoor

പാലക്കാട് 10 ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Aswathi Kottiyoor
WordPress Image Lightbox