24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്ത്യൻ എംബസിയിൽ ‘പ്രവാസി പരിചയ്’ മഹോത്സവത്തിന് തുടക്കം
Uncategorized

ഇന്ത്യൻ എംബസിയിൽ ‘പ്രവാസി പരിചയ്’ മഹോത്സവത്തിന് തുടക്കം

റിയാദ്: പ്രവാസി വാരാചാരണ പരിപാടിക്ക് ദേശീയ ഐക്യ ദിനമായ ഒക്ടോബർ 31 ന് റിയാദ് ഇന്ത്യൻ എംബസിയിൽ തുടക്കമായി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിെൻറ പിന്തുണയിൽ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഭാരതീയർ തമ്മിൽ പരിചയപ്പെടാനും ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനും കലാസാംസ്കാരിക വിനിമയത്തിനുമായി അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതാണ് ‘പ്രവാസി പരിചയ്’ വാരാചരണ പരിപാടി.
റിയാദിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ വാരാചരണം ഉദ്ഘാടനം ചെയ്തു.

മാതി േമരാ ദേശ്) എന്ന കാമ്പയിനിൽ കൂടുതൽ സജീവമാകാൻ പ്രവാസി ഭാരതീയരെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സാംസ്കാരിക മഹോത്സവമാണ് പ്രവാസി പരിചയ് എന്ന് അംബാസഡർ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വീഡിയോ മെസേജിലൂടെ പരിപാടിക്ക് ആശംസ നേർന്നു. തുടർന്ന് പ്രശസ്ത ഗായകനും കവിയുമായ ജോണി ഫോസ്റ്ററിെൻറ ഗസൽ രാവും അരങ്ങേറി.

Related posts

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല;പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങും

Aswathi Kottiyoor

‘പുരുഷ പൊലീസ് വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി’; നടപടിയെടുക്കണമെന്ന് വിഡി സതീശൻ

Aswathi Kottiyoor

കൽ തൂൺ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox