24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജോലിസമയത്ത് പത്തനംതിട്ട കളക്ടറേറ്റ് ജീവനക്കാരുടെ ഷോപ്പിംഗ്;
Uncategorized

ജോലിസമയത്ത് പത്തനംതിട്ട കളക്ടറേറ്റ് ജീവനക്കാരുടെ ഷോപ്പിംഗ്;

ജോലി സമയത്ത് പത്തനംതിട്ട കളക്ടറേറ്റ് വളപ്പിനകത്ത് ജീവനക്കാർ തുണിത്തരങ്ങൾ വാങ്ങുന്ന തിരക്കിലാണ്. രാവിലെ 11.30 ഓടെ എത്തിയ കച്ചവടക്കാരനിൽ നിന്നുമാണ് ജീവനക്കാർ ജോലി സമയത്ത് കൂട്ടമായി എത്തി തുണി വാങ്ങിയത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന വനിതാ ശിശുക്ഷേമ വകുപ്പിലേക്ക് ഇൻറർവ്യൂവിന് വന്ന ഉദ്യോഗാർത്ഥിയാണ് ദൃശ്യങ്ങൾ പകർത്തിയത്.രാവിലെ 11:30ന് കാറിൽ എത്തിയ കച്ചവടക്കാരൻ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും എത്തി താൻ വന്നിട്ടുണ്ടെന്ന് അറിയിക്കുന്നു. പിന്നെ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥർ ജോലിയെല്ലാം മാറ്റി നിർത്തി കെട്ടിടത്തിന് താഴേക്ക്. പിന്നീടാണ് പർച്ചേസ് നടന്നത്.ഏതാണ്ട് 45 ഓളം മിനുട്ട് സിവിൽ സ്റ്റേഷന് അകത്ത് കച്ചവടം പൊടിപൊടിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ എ ഷിബു അറിയിച്ചു. കളക്ടർ തിരുവനന്തപുരം അടിയന്തര യോഗത്തിന് പോയ സമയത്താണ് ജീവനക്കാർ കളക്ടറേറ്റ് വളപ്പിനകത്ത് തുണിക്കച്ചവടത്തിൽ പങ്കാളികളായത്.

Related posts

മൂവാറ്റുപുഴയാറിൽ വിദ്യാഭ്യാസ വകുപ്പിലെ സീനിയർ സൂപ്രണ്ട് മരിച്ച നിലയിൽ, അമിത ജോലിഭാരം നേരിട്ടെന്ന് കുടുംബം

Aswathi Kottiyoor

പത്തനംതിട്ട തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

Aswathi Kottiyoor

എഐ ക്യാമറകൾ സ്ഥാപിച്ചതിന് സർക്കാർ പണം നൽകിയില്ല; കെൽട്രോൺ പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox