24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കുട്ടികളടക്കം രോഗികൾ, എല്ലാവർക്കും മരുന്നുണ്ട്, വർഷങ്ങളായി ചികിത്സ’; ഏലപ്പാറയിൽ വ്യാജ ഡോക്ടർ പിടിയിൽ
Uncategorized

കുട്ടികളടക്കം രോഗികൾ, എല്ലാവർക്കും മരുന്നുണ്ട്, വർഷങ്ങളായി ചികിത്സ’; ഏലപ്പാറയിൽ വ്യാജ ഡോക്ടർ പിടിയിൽ

ഏലപ്പാറ: ഇടുക്കി ഏലപ്പാറയിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ചികിത്സാലയം ആരോഗ്യ വകുപ്പ് അടപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശി പ്രൊവേശ് ബുയ്യയാണ് മതിയായ യോഗ്യതയില്ലാതെ അലോപ്പതി ചികിത്സയുൾപ്പെടെ ന‍ടത്തിയിരുന്നത്. പ്രൊവേശ് ബുയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ മുസ്ളീം പള്ളി ജംഗഷന് സമീപം ചെമ്മണ്ണ് റോഡിൽ വാടക കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന സ്വകാര്യ ചികിത്സാലയമാണ് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിച്ചത്.

ക്ലിക്കിനെതിരെ നിരവധി പരാതികൾ ആരോഗ്യ വകുപ്പിന് ലഭിച്ചിരുന്നു. പൈൽസിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരിലാണ് പശ്ചിമ ബംഗാൾ സ്വദേശി പ്രൊവേശ് ഈ കേന്ദ്രം നടത്തിയിരുന്നത്. എന്നാൽ കുട്ടികൾക്ക് അടക്കം അലോപ്പതി മരുന്നുകളും ഇൻജക്ക്ഷൻ, ട്രിപ്പ് തുടങ്ങിയവയും നൽകുന്നതായി ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചു. അന്യ സംസ്ഥാനക്കാരായ ആളുകളാണ് ഇവിടെ ചികിത്സ തേടിയെത്തിയിരുന്നവരിൽ അധികവും. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരം ചികിത്സ നടത്താൻ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.

Related posts

ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിന് വൻ മുന്നേറ്റം: ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

Aswathi Kottiyoor

പുഞ്ചിരിമട്ടത്ത് വീടുകളിൽ താമസം സുരക്ഷിതമല്ല, ചൂരൽമലയിൽ താമസിക്കാമെന്ന് വിദഗ്ധ സംഘം

Aswathi Kottiyoor

വടിവേലു ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ‘സ്വഭാവികം’ എന്ന് തമിഴകത്ത് പ്രതികരണം

Aswathi Kottiyoor
WordPress Image Lightbox