23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഗുരുവായൂരപ്പൻ കോളേജ് പിടിച്ചെടുത്ത് കെ എസ് യു, 28 വർഷത്തിന് ശേഷം എസ്എഫ്ഐക്ക് വൻ പരാജയം
Uncategorized

ഗുരുവായൂരപ്പൻ കോളേജ് പിടിച്ചെടുത്ത് കെ എസ് യു, 28 വർഷത്തിന് ശേഷം എസ്എഫ്ഐക്ക് വൻ പരാജയം

കോഴിക്കോട് : കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുന്നേറ്റവുമായി കോൺഗ്രസ് വിദ്യാർത്ഥി സംഘടന കെ എസ് യു. എസ് എഫ് ഐ അപ്രമാദിത്വമുണ്ടായിരുന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷം കെ എസ് യു യൂണിയൻ പിടിച്ചു. മുഴുവൻ ജനറൽ സീറ്റുകളിലും കെ എസ് യു വൻ വിജയം നേടി. സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലും കെ എസ് യു യൂണിയൻ പിടിച്ചു. ഒരു ജനറൽ സീറ്റ് എസ് എഫ് ഐ നേടി. എസ് എന്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ചേളന്നൂരിലും കെ എസ് യു യൂണിയന്‍ നേടി. പതിവ് തെറ്റിക്കാതെ മലബാർ ക്രിസ്ത്യൻ കോളേജ് എസ് എഫ് ഐക്ക് ഒപ്പം നിന്നു. ഒരു ജനറൽ സീറ്റാണ് ക്രിസ്ത്യൻ കോളേജിൽ കെ എസ് യുവിന് ലഭിച്ചത്.

കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, മീഞ്ചന്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയന്‍ നില നിര്‍ത്തി. 25ഓളം കോളേജുകളില്‍ തനിച്ച് മത്സരിച്ച് വിജയിച്ചതായി എം എസ് എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി അറിയിച്ചു. മേപ്പയ്യൂര്‍ സലഫി കോളേജ്, മുക്കം എം എ എം ഓ കോളേജ്,കാപ്പാട് ഇലാഹിയ കോളേജ് എന്നിവിടങ്ങളില്‍ എം എസ് എഫിനാണ് വിജയം. കെ എസ് യു-എം എസ് എഫ് സഖ്യം 14 കോളേജുകളില്‍ യൂണിയന്‍ നേടി.

Related posts

‘സെപ്റ്റിക് ടാങ്കിൽ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു’: മാന്നാറിൽ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ

Aswathi Kottiyoor

അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോൾ തെരുവുവിളക്കുകൾ അണഞ്ഞു; അന്വേഷണത്തിന് നിർദ്ദേശം

Aswathi Kottiyoor

പേരാവൂർ കാഞ്ഞിരപ്പുഴയോരത്ത് പുറമ്പോക്ക് ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി

Aswathi Kottiyoor
WordPress Image Lightbox