26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന, കൊട്ടിയൂർ സ്വദേശി അറസ്റ്റിൽ!!!
Uncategorized

ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന, കൊട്ടിയൂർ സ്വദേശി അറസ്റ്റിൽ!!!

കൊട്ടിയൂർ: നീണ്ടുനോക്കി ടൗണിൽ നയൻ ടീ ഷോപ്പിന്റെ മറവിൽ വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ചരാവിലെ നടത്തിയ പരിശോധനയിലാണ് നീണ്ടുനോക്കി ചപ്പമല റോഡിൽ താമസികുന്ന ഉമ്പുക്കാട്ട് വീട്ടിൽ ഷാജി. യു.കെ.ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. മുൻ അബ്കാരി കേസുകളിൽ പ്രതിയായടിയാന്റെ ഷോപ്പിൽ നടത്തിയ പരിശേധനയിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 2300/- രൂപയും പിടിച്ചെടുത്തു. ഇയാളെ തുടർനടപടികൾക്കായി കൂത്തുപറമ്പ് JFCM കോടതി മുൻപാകെ ഹാജരാക്കിറിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് പ്രിവന്റിവ്‌ ഓഫീസർ എം പി. സജീവൻ ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർമാരായ സി എം ജയിംസ്, ബാബുമോൻ ഫ്രാൻസിസ്‌,സിവിൽ എക്‌സൈസ് ഓഫീസർ കെ.എ.മജീദ് എന്നിവർ പങ്കെടുത്തു.

Related posts

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ്ആരംഭിച്ചു*

Aswathi Kottiyoor

ജൂൺ ഒന്നുമുതൽ പേരാവൂരിൽ ട്രാഫിക് പരിഷ്ക്കരണം

Aswathi Kottiyoor

വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് പ്രതി തീയിട്ടു; വീട് പൂര്‍ണമായി കത്തിയമര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox