21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ശാഖാ പ്രവർത്തനത്തിന് ചെന്നില്ലെങ്കിൽ മർദ്ദിക്കുമെന്ന് ഭീഷണി, മാനസിക പീഡനം; എ.ബി.വി.പി പ്രവർത്തകർക്കെതിരെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
Uncategorized

ശാഖാ പ്രവർത്തനത്തിന് ചെന്നില്ലെങ്കിൽ മർദ്ദിക്കുമെന്ന് ഭീഷണി, മാനസിക പീഡനം; എ.ബി.വി.പി പ്രവർത്തകർക്കെതിരെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

ധനുവച്ചപുരം എൻഎസ്എസ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകർക്കെതിരെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. എബിവിപി പ്രവർത്തകർ ക്രൂരമായ മാനസിക പീഡനം നടത്തുന്നു എന്നാണ് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്.എബിവിപി പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ വീട്ടുകാർക്കടക്കം പ്രശ്നമുണ്ടാകുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിനി പറയുന്നു. എബിവിപിൽ പ്രവർത്തിക്കാത്തതിനാൽ ഒന്നര മാസമായി കോളജിൽ പോകാൻ കഴിയുന്നില്ല. ശാഖാ പ്രവർത്തനത്തിന് ചെന്നില്ലെങ്കിൽ മർദിക്കുമെന്ന് ഭീഷണി മുഴക്കുന്നു.

മറ്റുള്ള വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനും വിലക്കാണ്. തന്നോട് സംസാരിച്ചാൽ മർദ്ദിക്കുമെന്ന് സഹപാഠികളെയും ഭീഷണിപ്പെടുത്തി.
കോളജിൽ ആയുധങ്ങളുമായി എത്തി ഭയപ്പെടുത്തുന്നു. മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിലും വിശ്വസിക്കാൻ പാടില്ലെന്നും ഭീഷണി മുഴക്കി. പെൺകുട്ടി ആയതിനാൽ താക്കീതിൽ ഒതുക്കുന്നുവെന്ന് എബിവിപി പ്രവർത്തകൻ ഭീഷണിപ്പെടുത്തി. ആൺകുട്ടി ആയിരുന്നെങ്കിൽ കോളജിന്റെ പുറകു വശത്ത് എത്തിച്ചു മർദ്ദിക്കുമായിരുന്നു. പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ് എന്നും വിദ്യാർത്ഥിനി പറഞ്ഞു.

Related posts

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ വെടിവച്ചു

Aswathi Kottiyoor

‘ഇന്ത്യയെ പ്രകോപിപ്പിച്ചാൽ വെറുതെ വിടില്ല, പാക്കിസ്ഥാനിൽ കടന്ന് ആക്രമിക്കാനും മടിക്കില്ല’; പ്രതിരോധ മന്ത്രി

Aswathi Kottiyoor

കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് ഒരുമാസം; മൊബൈൽ ടവർ ഡംപ് പരിശോധനയ്ക്ക് പോലീസ്

Aswathi Kottiyoor
WordPress Image Lightbox