24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കുക്കി സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചു; മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ
Uncategorized

കുക്കി സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചു; മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ

മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ചു. കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ യുഎപിഎ നിയമം പ്രകാരം നിരോധിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സുരക്ഷാ ഡ്യൂട്ടിക്കായി തെഗ് നൊപ്പാൽ ജില്ലയിലെ മൊറെയിലേക്ക് അയച്ച പൊലീസ് കമാൻഡോകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതോടെ, മൊറെയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.ഇന്നലെ രാവിലെ നടന്ന ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്. ഹെലിപ്പാഡിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബീരേൻ സിങ് വ്യക്തമാക്കി

Related posts

*സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor

ഒറ്റനോട്ടത്തിൽ ചുരയ്ക്ക കൃഷി, ഇടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി, ബാർബർ ഷോപ്പുകാരൻ പെരുമ്പാവൂരിൽ പിടിയിൽ

Aswathi Kottiyoor

ബംഗാൾ കടന്ന് കേരള ബ്ലാസ്റ്റേഴ്സ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

Aswathi Kottiyoor
WordPress Image Lightbox