24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കരാറുകാരൻ വീടുപണി പാതിവഴിയിൽ ഉപേക്ഷിച്ചു; ദുരിതം പേറി 75കാരി, കൈത്താങ്ങായി ഉണ്ണി മുകുന്ദൻ
Uncategorized

കരാറുകാരൻ വീടുപണി പാതിവഴിയിൽ ഉപേക്ഷിച്ചു; ദുരിതം പേറി 75കാരി, കൈത്താങ്ങായി ഉണ്ണി മുകുന്ദൻ

മല്ലു സിം​ഗ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ്, തെലുങ്ക് ഭാഷകളിലും തന്റേതായ സാന്നിധ്യം അറിയിച്ച നടൻ 75കാരിക്ക് സഹായഹസ്തവുമായി എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു അന്നക്കുട്ടി എന്ന 75കാരി. അഞ്ചുവർഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത ഉണ്ണിമുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇതോടെ അവർക്കൊരു കൈത്താങ്ങാകണമെന്ന തീരുമാനം ഉണ്ണി എടുക്കുകയും ചെയ്തു.

2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആയി.

ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് ഉറപ്പ് നൽകി. ഇതിന് പിന്നാലെ പ്രവർത്തനങ്ങളും ആരംഭിച്ചു. മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂർണ്ണമായും ടൈൽ വിരിച്ചതാക്കി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനർനിർമ്മിച്ചത്. പുതിയ വീടിന്റെ താക്കോൽ തൃശ്ശൂർ കുതിരാനിലെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.

Related posts

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

Aswathi Kottiyoor

തൃശൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Aswathi Kottiyoor

കേളകം ചെട്ടിയാംപറമ്പിൽ റബ്ബർ മരങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox