24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Uncategorized

ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതല്‍ നവംബര്‍ 2 വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്നാണ് വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Related posts

പൊന്മുടിയിൽ മൂർഖനെ തുറന്നുവിടാൻ ബാഗ് തുറന്നപ്പോൾ കടിയേറ്റു; ചികിത്സയിലായിരുന്ന ‘സർപ്പ’ വൊളന്‍റിയർ മരിച്ചു

Aswathi Kottiyoor

ജോലി ചെയ്യുന്നതിനിടെ ക്ഷീണം, പനി മൂർച്ഛിച്ച് അണുബാധ; പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

ബൈക്കിൽ പോകവേ കാട്ടുപന്നി പാഞ്ഞ് വന്നിടിച്ചു; 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox