24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *പ്രതിഷേധ സദസ്സും പൊതു ജനങ്ങളുടെ പ്രതികരണം രേഖപ്പെടുതലും നടത്തി കെ.സി.വൈ.എം*
Uncategorized

*പ്രതിഷേധ സദസ്സും പൊതു ജനങ്ങളുടെ പ്രതികരണം രേഖപ്പെടുതലും നടത്തി കെ.സി.വൈ.എം*

പാൽച്ചുരം : വയനാട് – കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകാത്ത സർക്കാർ നിലപാടിന് എതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയും കെ.സി.വൈ.എം ചുങ്കക്കുന്ന് , മാനന്തവാടി മേഖലകൾ സംയുക്തമായി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് ശ്രീ. വിമൽ കൊച്ചുപുരയ്ക്കൽ സ്വാഗതം പറഞ്ഞു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ. ജെസ്റ്റിൻ നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. മലയോര സംരക്ഷണ സമിതി രക്ഷാധികാരി ഫാ. വിനോദ് പി. തോമസ് ഉദ്ഘാടനം യോഗം ചെയ്തു. രൂപത ഡയറക്ടർ ഫാ . സാന്റോ അമ്പലത്തറ, പാൽച്ചുരം വികാരി ഫാ. ജോസ് പുളിന്താനം , ഫാ സന്തോഷ് , ചുങ്കക്കുന്ന് മേഖല സെക്രട്ടറി കുമാരി മരിയ വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. മേഖല – രൂപത സിൻഡിക്കേറ്റ് / സെക്രട്ടറിയേറ്റ് അംഗങ്ങളും ,യുവജനങ്ങൾ, പാൽച്ചുരം നിവാസികളും യോഗത്തിൽ പങ്കെടുത്തു. യാത്രക്കാരിൽ നിന്നും റോഡിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

Related posts

ആത്മഹത്യാ ശ്രമം തടയണം, കരുവന്നൂര്‍ പാലത്തില്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ചുതുടങ്ങി

Aswathi Kottiyoor

യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; എംഎ വിദ്യാർത്ഥിക്ക് പരിക്ക്, ഗുരുതരം

Aswathi Kottiyoor

വാങ്കഡെയിൽ സൂര്യോദയം; അടിവീരന്മാരെ പിടിച്ചുകെട്ടി മുംബൈ

WordPress Image Lightbox