30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കളിച്ചത് രോഹിത്തും സൂര്യയും മാത്രം, നിരാശപ്പെടുത്തി ഇന്ത്യ! ആഞ്ഞ് പൊരുതിയാല്‍ വിജയം ഇംഗ്ലണ്ടിനൊപ്പം നില്‍ക്കും
Uncategorized

കളിച്ചത് രോഹിത്തും സൂര്യയും മാത്രം, നിരാശപ്പെടുത്തി ഇന്ത്യ! ആഞ്ഞ് പൊരുതിയാല്‍ വിജയം ഇംഗ്ലണ്ടിനൊപ്പം നില്‍ക്കും

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ്. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലി, രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരാണ് തകര്‍ത്തത്. 87 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട് പ്രകടനം പുറത്തെടുത്തു. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലഖ്‌നൗവിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തുെമെന്ന് കരുതിയെങ്കിലും ഇന്ത്യ മാറ്റമൊന്നും വരുത്തിയില്ല.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്ു ഇന്ത്യക്ക്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു അയ്യര്‍. പിന്നാലെ രോഹിത് – രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി.

Related posts

അനധികൃതമായി തോക്ക് കൈവശം വച്ചു; രണ്ട് മലയാളികൾ മംഗളുരുവിൽ അറസ്റ്റിൽ

Aswathi Kottiyoor

കാസർകോട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 2 വിദ്യാർത്ഥികൾക്ക് പരിക്ക്

Aswathi Kottiyoor

മധ്യവയസ്കനെ ഓവുചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox