24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പുതുമോടിയില്‍ കോഴിക്കോട്ടെ സി എച്ച് മേല്‍പ്പാലം, ഇന്ന് തുറക്കും, ഗതാഗതക്കുരുക്കിന് പരിഹാരം
Uncategorized

പുതുമോടിയില്‍ കോഴിക്കോട്ടെ സി എച്ച് മേല്‍പ്പാലം, ഇന്ന് തുറക്കും, ഗതാഗതക്കുരുക്കിന് പരിഹാരം

കോഴിക്കോട്: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ച കോഴിക്കോട് സി എച്ച് മേല്‍പ്പാലം ഇന്ന് തുറക്കും. നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ ഒരു പരിധി വരെ പരിഹാരമാവും.

കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ മേൽപ്പാലം. ബീച്ച്, ജനറൽ ആശുപത്രി, കോടതി എന്നിങ്ങനെ ആശ്രയിക്കുന്നവരേറെ ഉള്ളതുകൊണ്ട് എപ്പോഴും തിരക്കുള്ള പാലം. ജൂൺ 13 ന് അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ നഗരത്തിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. അത്യാവശ്യക്കാർക്ക് ചുറ്റിക്കറങ്ങി പോകണമെന്നതു കൊണ്ട് പാലം അടച്ചതോടെ ഗതാഗതകുരുക്കും കൂടി. എല്ലാത്തിനും പരിഹാരമായാണ് മിനുക്കുപണി കഴിഞ്ഞ പാലം മന്ത്രി മുഹമ്മദ് റിയാസ് എത്തി തുറക്കുന്നത്.

പ്രധാനമായും ബീച്ച് റോഡും ഗാന്ധി റോഡ് മേൽപ്പാലവും വഴിയായിരുന്നു ഇതുവരെയുള്ള ഗതാഗത നിയന്ത്രണം. ഓണക്കാലത്ത് ഒരു വശത്തേക്ക് ഗതാഗതത്തിന് അനുമതി കൊടുത്തതോടെ പ്രതിസന്ധിയിലായത് ഓട്ടോക്കാരാണ്. പോകാൻ 30 രൂപ മീറ്റർ ചാർജും ആളില്ലാതെ മടങ്ങാൻ 50 രൂപയുടെ ഓട്ടവും.

Related posts

കൊല്ലംകാരുടെ സ്വന്തം ‘കള്ളുസോഡ’; കള്ള് പേരിൽ മാത്രം, കുടിച്ചാൽ മത്താകില്ല, നല്ല സൊയമ്പൻ ഡ്രിങ്ക്

Aswathi Kottiyoor

സംസ്ഥാനത്തേക്ക് ഹവാലപ്പണം ഒഴുകുന്നു: 15 ഇടങ്ങളിൽ ഇഡി റെയ്ഡ് |

Aswathi Kottiyoor

പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം

Aswathi Kottiyoor
WordPress Image Lightbox