24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *നഴ്‌സിങ് വിദ്യാര്‍ഥി വഴിയോരത്ത് കത്തിക്കരിഞ്ഞ നിലയില്‍*
Uncategorized

*നഴ്‌സിങ് വിദ്യാര്‍ഥി വഴിയോരത്ത് കത്തിക്കരിഞ്ഞ നിലയില്‍*

കുണ്ടറ പടപ്പക്കര ഫാത്തിമ ജങ്ഷന്‍ കുരിശടിക്ക് സമീപം സാന്റോ വിലാസത്തില്‍ (പൊന്നാനിക്കല്‍) മേരിസണ്‍ പരേതയായ മേരിക്കുട്ടി ദമ്ബതികളുടെ മകള്‍ സാന്റോ മേരി മേരിസണ്‍ (സൂര്യ-23) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ പേരയംചിറ-കുളക്കാല ചിറ റോഡില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

പ്രധാന വഴിയില്‍ നിന്ന് ഒരു വീട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് ബാഗും തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച ടിന്നറും കണ്ടെത്തിയിട്ടുണ്ട്. ബാഗ് കണ്ടാണ് സൂര്യയെ തിരിച്ചറിഞ്ഞത്. സമീപത്തുള്ള സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
രണ്ടുവയസ്സില്‍ അമ്മ മേരിക്കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സൂര്യ വല്യമ്മയോടൊപ്പമായിരുന്നു താമസം. വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്ന അച്ഛന്‍ മേരിസണ്‍ ട്രെയിന്‍ യാത്രയ്‌ക്കിടെയുണ്ടായ അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പാലിയേറ്റീവ് കെയര്‍ സെന്ററിലാണ്. .

Related posts

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു

Aswathi Kottiyoor

എസ്എഫ്ഐയെ സിപിഐഎം കയറൂരി വിട്ടിരിക്കുന്നു, ക്യാമ്പസില്‍ ഗുണ്ടായിസമാണ്: കെ സുരേന്ദ്രന്‍

Aswathi Kottiyoor

ഹാര്‍ദ്ദിക്കിന്‍റെയും ക്രുനാലിന്‍റെയും 4.3 കോടി രൂപ തട്ടിയെടുത്തു; അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox