24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെ.എസ്.ആർ.ടി.സി: പ്രതിഷേധങ്ങൾക്കിടെ ശമ്പളത്തിന് 20 കോടി
Uncategorized

കെ.എസ്.ആർ.ടി.സി: പ്രതിഷേധങ്ങൾക്കിടെ ശമ്പളത്തിന് 20 കോടി

തിരുവനന്തപുരം: വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശേഷിക്കുന്ന ശമ്പളവിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തുക ഉടൻ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരം.

കേരളീയത്തിന്റെ പേരിൽ കോടികൾ പൊടിച്ച് സർക്കാർ ആഘോഷത്തിന് അരങ്ങൊരുക്കുമ്പോൾ സെപ്റ്റംബറിലെ ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായത് വലിയ വിമർശനമുയർത്തിയിരുന്നു. ഭരണാനുകൂല സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. കെ.എസ്.ആർ.ടി.സി ജീവനക്കാരും പെൻഷൻകാരും കേരളീയം ബഹിഷ്കരിക്കുമെന്നുവരെ പ്രഖ്യാപനമുണ്ടായി. പിന്നാലെയാണ് ധനവകുപ്പിന്റെ 20 കോടി പ്രഖ്യാപനം.

Related posts

കേരളത്തിലെ 20 അടക്കം 98 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും

Aswathi Kottiyoor

ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍*ജ്വീടുകളിലെ പ്രസവങ്ങള്‍ കുറയ്ക്കാന്‍ ഹാംലെറ്റ് ആശമാര്‍ സഹായിച്ചു*

Aswathi Kottiyoor

ആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്ര​ഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും, എപ്പോൾ കാണാം; കൂടുതൽ വിവരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox