20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • രണ്ട് പുതിയ ടാറ്റ ഇലക്ട്രിക് എസ്‌യുവികൾ ഉടൻ വരുന്നു
Uncategorized

രണ്ട് പുതിയ ടാറ്റ ഇലക്ട്രിക് എസ്‌യുവികൾ ഉടൻ വരുന്നു

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ ഇവി വിപണിയിൽ തങ്ങളുടെ ആധിപത്യം പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. 2023 സെപ്റ്റംബറിലെ അവരുടെ അമ്പരപ്പിക്കുന്ന വിൽപ്പന പ്രകടനത്തിൽ ഇത് പ്രകടമാണ്. ഇലക്ട്രിക് വാഹന വിഭാഗത്തിൽ 57 ശതമാനം വളർച്ചയാണ് വാഹന നിർമ്മാതാവ് നേടിയത്. അവരുടെ നിലവിലുള്ള ഇവി മോഡലുകളായ നെക്സോണ്‍ ഇവി ,ടിയാഗോ ഇവി, ടിഗോര്‍ ഇവി എന്നിവ ഈ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞമാസം 6,050 ഇലക്ട്രിക് കാറുകൾ വിറ്റു. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 3,864 ഇവികളിൽ നിന്ന് ഗണ്യമായ വർദ്ധനവ്.

കൂടാതെ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 18,615 ഇലക്ട്രിക് കാറുകൾ വിറ്റു. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 12,041 യൂണിറ്റുകളെ അപേക്ഷിച്ച് 55 ശതമാനം വളർച്ച കൈവരിച്ചു. ഈ ഗണ്യമായ വളർച്ച ഇവി സെഗ്‌മെന്റിൽ ടാറ്റ മോട്ടോഴ്‌സിന്റെ മികവ് ഉയർത്തിക്കാട്ടുക മാത്രമല്ല, പഞ്ച് ഇവി, കര്‍വ്വ് ഇവി എന്നിവയുടെ ആസന്നമായ ലോഞ്ചുകളുടെ സൂചന നൽകുകയും ചെയ്യുന്നു.

Related posts

പൗരത്വ നിയമ ഭേദഗതിയനുസരിച്ച് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി,സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം

Aswathi Kottiyoor

പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്; പകരം രാമക്ഷേത്രവും രാമജന്മഭൂമി മൂവ്‌മെന്റും

Aswathi Kottiyoor

പക്ഷിപ്പനിക്കെതിരേ ആരോഗ്യ വകുപ്പിന്റെ ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox