24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; നിഫ്റ്റി 18900ന് താഴെ, സെന്‍സെക്‌സിന് നഷ്ടം 900 പോയിന്റുകള്‍
Uncategorized

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; നിഫ്റ്റി 18900ന് താഴെ, സെന്‍സെക്‌സിന് നഷ്ടം 900 പോയിന്റുകള്‍

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ വ്യാഴാഴ്ച്ച കനത്ത നഷ്ടം. ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് നിഫ്റ്റി നേരിട്ടിരിക്കുന്നത്. ആറാം ദിവസവും നഷ്ടത്തിലായതോടെ 18900ന് താഴെയായി നിഫ്റ്റിയുടെ സ്ഥാനം. അതേസമയം സെന്‍സെക്‌സ് 901 പോയിന്റുകളാണ് നഷ്ടപ്പെട്ടത്. ഒക്ടോബറില്‍ മാത്രം സെന്‍സെക്‌സിനുണ്ടായ നഷ്ടം 2600 പോയിന്റാണ്. നിക്ഷേപകര്‍ക്ക് ഇന്ന് മാത്രം നഷ്ടമായത് 2.95 ലക്ഷം കോടിയാണ്.

അതേസമയം ആറ് സെഷനുകളില്‍ നിന്നായി 17.50 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. ഇസ്രായേല്‍-ഹമാസ് യുദ്ധം, യുഎസ് പലിശനിരക്ക് ഉയര്‍ത്തുമെന്ന ആശങ്ക എന്നിവയെല്ലാം ഓഹരി വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. എല്ലാ സുപ്രധാന ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്കില്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തി. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ഓയില്‍, നിഫ്റ്റി ഐടി എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്‌സ്, എച്ച്‌സിഎല്‍ ടെക് ആന്‍ഡ് പവര്‍ ഗ്രിഡ് എന്നിവരാണ് 50 ഷെയര്‍ നിഫ്റ്റിയില്‍ ആകെ നേട്ടമുണ്ടാക്കിയവര്‍. എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, യുപിഎല്‍, നെസ്ലെ ഇന്ത്യ എന്നിവരാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 852 പോയിന്റ് നഷ്ടത്തില്‍ 63196ലും, നിഫ്റ്റി 258 പോയിന്റ് താഴ്ന്ന് 18863 നിലവാരത്തിലുമാണ് ഉച്ചയോടെ വ്യാപാരം നടന്നത്.

Related posts

ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് 16ന്; കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ

Aswathi Kottiyoor

കരുവന്നൂര്‍:സിപിഎമ്മിനെ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതം, രാഷ്ട്രീയമായും നിയമപരമായും നേരിടും: എംവി ഗോവിന്ദന്‍

Aswathi Kottiyoor

‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്

Aswathi Kottiyoor
WordPress Image Lightbox